രാശികളും ഗ്രഹ മാറ്റങ്ങളും എന്ന വിഷയത്തെ കുറിച്ചാണ് ഇന്ന് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
പ്രത്യേകിച്ച് എല്ലാവരും കുറച്ചു ഭയപ്പാടോടു കൂടി പറയുന്ന വാക്കുകളാണ് ഏഴര ശനി, അഷ്ടമ ശനി, കണ്ടക ശനി പോലുള്ളവ.
മുകളില്‍ ഉള്ള ചിത്രത്തില്‍ ഇന്നത്തെ ഗ്രഹ നിലയാണ് കൊടുത്തിട്ടുള്ളത് അതില്‍ നോക്കിയാല്‍ കാണാം,
ഇടവക്കൂറില്‍ ജനിച്ചവര്‍ക്ക് അഷ്ടമ ശനിയും, മിധുനക്കൂറില്‍ ജനിച്ചവര്‍ക്ക് കണ്ടക ശനിയും, വൃശ്ചിക, ധനു, മകരക്കൂറുകളില്‍ ജനിച്ചവര്‍ക്ക് ഏഴര ശനിയുമാണ് ഇപ്പോള്‍ നടക്കുന്നത്.
അപ്പോള്‍ ഈ കൂറുകാര്‍ക്ക് എല്ലാം മോശം ഫലമാണോ ഇപ്പോള്‍ നടക്കുക എന്ന് ചോദിച്ചാല്‍, ഇല്ല എന്നതാവും ഉത്തരം.
കാരണം നമ്മുടെ ലോകത്ത് ഏകദേശം 750 കോടിക്ക് മുകളില്‍ ആളുകള്‍ ജീവിക്കുന്നുണ്ട് അവരെ 12 രാശികള്‍ കൊണ്ട്
വിഭജിച്ചാല്‍ ഓരോ രാശിയിലും ഏകദേശം 62 കോടിക്ക് മുകളില്‍ ആളുകള്‍ കാണും, കണ്ടകന്‍ കൊണ്ടേ പോകു എങ്കില്‍ ഓരോ
പ്രാവശ്യം ശനി മാറുമ്പോഴും ഓരോ രാശിക്ക് കണ്ടക ശനി വരും അങ്ങനെ ആണെങ്കില്‍ 30 മുപ്പതു വര്‍ഷം കൊണ്ട് ശനി രാശി
മണ്ഡലത്തെ ഒരു ചുറ്റ് ചുറ്റി വരുമ്പോളേക്കും ഈ ലോകത്ത് ജനസംഖ്യ കുറയുകയല്ലേ വേണ്ടത്, പക്ഷേ അങ്ങനെയല്ലല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോള്‍ പിന്നെ ശനിയെ കൊണ്ട് പ്രശ്നം ഒന്നും ഇല്ലെ എന്ന് ചോദിച്ചാല്‍, ഉണ്ട് പക്ഷെ അതറിയാന്‍ വിശദമായി ജാതകം നോക്കണം. അപ്പോഴേ നമുക്ക് ശരിയായ ഉത്തരം കിട്ടൂ.
ജാതകന് നടക്കുന്ന ദശാ അപഹാരങ്ങള്‍ ഒരു തരത്തിലും ശനിയോട് ബന്ധപ്പെട്ടിട്ടില്ല എങ്കില്‍ ശനിയെക്കൊണ്ട് യാതൊരു ദോഷവും
ജാതകന്‍ അനുഭവിക്കില്ല എന്നതാണ് ഇത്രയും വര്‍ഷത്തെ എന്‍റെ ഗവേഷണം കൊണ്ട് ഞാന്‍ മനസിലാക്കിയ കാര്യം.
ഇതിനെ പറ്റിയൊന്നും ശരിക്ക് മനസിലാക്കാതെ ചില ജോതിഷികള്‍ തന്നെ ജാതകം നോക്കാന്‍ വരുന്നവരെ വെറുതെ പറഞ്ഞു
ഭയപ്പെടുത്താറുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഈ പോസ്റ്റ് വായിക്കാന്‍ ഇടയായാല്‍ ദയവായി മറ്റുള്ളവര്‍ക്കും ഇത് പറഞ്ഞു
മനസിലാക്കുക,
നന്ദി.
No comments:
Post a Comment