Friday, 2 January 2026

ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്) 

  2026 വർഷഫലം ഒറ്റനോട്ടത്തില്‍

  👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം.


⚠️ ശനി – 8-ാം ഭാവം (അഷ്ടമശനി):

• എല്ലാ കാര്യങ്ങളിലും തടസ്സവും താമസവും

• അപ്രതീക്ഷിത ചെലവുകൾ

• മാനസിക സമ്മർദ്ദം അനുഭവപ്പെടും

🌟 വ്യാഴം – 11-ാം ഭാവം (ജനുവരി – ജൂൺ 1):

• ദോഷഫലങ്ങളിൽ കുറവ്

• ആഗ്രഹിച്ച കാര്യങ്ങൾ നടക്കും

• സാമ്പത്തിക നേട്ടം ലഭിക്കും

• വിദ്യാർത്ഥികൾക്ക് അനുകൂലം

🌟 ജൂൺ 2 മുതല്‍ (വ്യാഴം കർക്കടകത്തിൽ):

• ചെലവുകൾ വർദ്ധിക്കും

• വീട് പണി, വാഹനം വാങ്ങൽ

• സമ്പാദ്യം നിയന്ത്രിച്ച് ഉപയോഗിക്കണം

⚠️ രാഹു – 7-ാം ഭാവം | കേതു – 1-ാം ഭാവം:

• ഒറ്റപ്പെടാൻ തോന്നുന്ന മാനസികാവസ്ഥ

• ദാമ്പത്യത്തിൽ വഴക്കുകൾ

• പങ്കാളിത്ത ബിസിനസ് അനുകൂലമല്ല


💼 കരിയർ / ജോലി:

• ഉദ്യോഗാർത്ഥികൾക്ക് വെല്ലുവിളികൾ

• അർഹിക്കുന്ന അംഗീകാരം വൈകും

• ജോലി മതിയാക്കാം എന്ന ചിന്ത വരും

• ജൂൺ 1 വരെ ശമ്പള വർദ്ധനവിന് സാധ്യത

💰 സാമ്പത്തികം:

• കൃത്യമായ ധനകാര്യ പ്ലാനിംഗ് നിർബന്ധം

• ആദ്യ പകുതിയിലെ വരുമാനം സൂക്ഷിക്കുക

• ജൂൺ മുതല്‍ ചെലവുകൾ നിയന്ത്രിക്കുക

• ഓഹരി വിപണിയില്‍ വലിയ നിക്ഷേപം ഒഴിവാക്കുക

❤️ പ്രണയം / കുടുംബം:

• കുടുംബജീവിതത്തിൽ തെറ്റിദ്ധാരണകൾ

• സംശയങ്ങളും അവിശ്വാസവും ഉണ്ടാകാം

• പ്രണയബന്ധങ്ങളിൽ ചതികൾക്ക് സാധ്യത

• പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത

🏥 ആരോഗ്യം:

• ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല

• എല്ല്, പല്ല് സംബന്ധമായ പ്രശ്നങ്ങൾ

• മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്

• വാഹനം ഓടിക്കുമ്പോൾ അമിതവേഗം ഒഴിവാക്കുക


✨ മൊത്തത്തിൽ:

ചിങ്ങക്കൂറുകാർ 2026 ജനുവരി മുതൽ 

ജൂൺ വരെയുള്ള നല്ല സമയം പരമാവധി ഉപയോഗിച്ചാൽ,

ഈശ്വരപ്രാർത്ഥനയോടെയും ക്ഷമയോടെയും

അഷ്ടമശനി കാലത്തെ അതിജീവിക്കാൻ സാധിക്കും. 🙏



karkkidakam 2026 varshaphalam

 ♋ പുണര്‍തം 1/4, പൂയം, ആയില്യം  കര്‍ക്കിടക രാശി (കര്‍ക്കിടകക്കൂറ്) 

  2026 വർഷഫലം ഒറ്റനോട്ടത്തില്‍

👉 കർക്കടകക്കൂറുകാർക്ക് 2026 ആത്മീയ വളർച്ച നൽകുന്ന വർഷമാണ്.


🌟 ശനി – 9-ാം ഭാവം (ഭാഗ്യസ്ഥാനം):

• ഭാഗ്യാനുഭവങ്ങൾ വർധിക്കും

• വിദേശ ജോലി ലഭിക്കും

• ദൈവാനുഗ്രഹം ഉണ്ടാകും

⚠️ വ്യാഴം – 12-ാം ഭാവം (ജനുവരി – ജൂൺ 1):

• കുട്ടികളുടെ പഠനം, വിവാഹം എന്നിവയ്ക്ക് ചെലവ്

• ദൂരയാത്രകൾക്ക് സാധ്യത

• ചിലവുകൾ വർദ്ധിക്കുന്ന കാലം

🌟 ജൂൺ 2 മുതല്‍ (വ്യാഴം ജന്മരാശിയിൽ):

• ആത്മവിശ്വാസം വർദ്ധിക്കും

• ജീവിതത്തിൽ പുതിയ തുടക്കം

⚠️ രാഹു – 8-ാം ഭാവം | കേതു – 2-ാം ഭാവം:

• അപകടസാധ്യത, ഭക്ഷണവിഷബാധ, അലർജി സാധ്യത

• ആരെയും കണ്ണടച്ച് വിശ്വസിക്കരുത്

• വിദ്യാർത്ഥികൾക്ക് ശ്രദ്ധ ആവശ്യം


💼 ജോലി / കരിയർ:

• ജോലിയിൽ സ്ഥലംമാറ്റ സാധ്യത

• ഉത്തരവാദിത്തങ്ങൾ കൂടും

• പ്രതീക്ഷിച്ച ശമ്പളം ലഭിക്കണമെന്നില്ല

• ബിസിനസ് ചെയ്യുന്നവർ ജാഗ്രത പാലിക്കുക

💰 സാമ്പത്തികം:

• ധനസ്ഥാന കേതു മൂലം തടസ്സങ്ങൾ

• അടിയന്തിര ഘട്ടങ്ങളിൽ പണം എത്തും

• ഓഹരി വിപണി, ഊഹക്കച്ചവടം കുറയ്ക്കുക.

❤️ പ്രണയം / കുടുംബം:

• ദാമ്പത്യത്തിൽ ചെറിയ തർക്കങ്ങൾ

• പിടിവാശിയും കടുത്ത വാക്കുകളും ഒഴിവാക്കണം

• പ്രണയിക്കുന്നവർക്ക് ജൂൺ മുതല്‍ അനുകൂലത

🏥 ആരോഗ്യം (വളരെ പ്രധാന്യം):

• കൊളസ്ട്രോൾ, പ്രമേഹം, ഫാറ്റി ലിവർ ശ്രദ്ധിക്കുക

• വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

• വണ്ണം കൂടാനുള്ള പ്രവണത

• ഭക്ഷണനിയന്ത്രണവും വ്യായാമവും നിർബന്ധം


✨ മൊത്തത്തിൽ:

2026 ല്‍ കർക്കടകക്കൂറുകാർ

സാമ്പത്തികവും ആരോഗ്യവും ശ്രദ്ധിച്ചാൽ,

9-ാം ഭാവത്തിലെ ശനിയുടെ അനുഗ്രഹത്തോടെ

വലിയ തടസ്സങ്ങളില്ലാതെ മുന്നേറാൻ കഴിയും. 🙏



Midhunam Rashi 2026 Varshaphalam

 മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4   മിഥുനം രാശി (മിഥുനക്കൂറ്)

2026 വര്‍ഷഫലം ഒറ്റനോട്ടത്തില്‍

 2026 മിഥുനക്കൂറുകാര്‍ക്ക് നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ്

 ശനി (കര്‍മസ്ഥാനം):

 ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കും

 ജോലി ചെയ്യുന്നവര്‍ക്ക് അമിത ജോലിഭാരം

 മേലുദ്യോഗസ്ഥരുമായി അഭിപ്രായഭേദങ്ങള്‍

 വ്യാഴം ജന്മരാശി (ജനുവരി - ജൂണ്‍ 1):

 തീരുമാനങ്ങളില്‍ ആശയക്കുഴപ്പം

 അനാവശ്യ അലച്ചിലും സ്ഥലംമാറ്റങ്ങളും

 മാനസിക അസ്വസ്ഥതകള്‍

 ജൂണ്‍ 2 മുതല്‍ (വ്യാഴം ധനസ്ഥാനത്ത്):

 സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായി മാറും

 കൈവശം പണം വന്നുചേരും

 കുടുംബത്തില്‍ സന്തോഷവും സമാധാനവും

 മംഗളകര്‍മ്മങ്ങള്‍ തടസ്സമില്ലാതെ നടക്കും


 ജോലി / കരിയര്‍:

 ക്ഷമ അനിവാര്യം

 ജൂണ്‍ മുതല്‍ ശമ്പള വര്‍ദ്ധനവ്

 ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം

 ജൂണ്‍ മുതല്‍ ബിസിനസ്സിന് അനുകൂലം

 രാഹു 9

 വിദേശയാത്ര, വിദേശ ജോലി അവസരങ്ങള്‍

 വിസ സംബന്ധമായ തടസ്സങ്ങള്‍ നീങ്ങും

 കേതു 3

 ധൈര്യവും ആത്മവിശ്വാസവും

 എതിര്‍പ്പുകളെ മറികടക്കാനുള്ള ശക്തി

 സോഷ്യല്‍ മീഡിയക്കാര്‍ക്ക് അനുകൂലം

 സാമ്പത്തികം:

 ആദ്യ പകുതിയില്‍ ചെലവുകള്‍ നിയന്ത്രിക്കണം

 ജൂണ്‍ മുതല്‍ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും

 നിക്ഷേപങ്ങളില്‍ ലാഭം

 സ്വര്‍ണ്ണം വാങ്ങാന്‍ യോഗം

 ഓഹരി വിപണിയില്‍ നേട്ടം


വിശദമായ ഫലങ്ങള്‍ അറിയാന്‍ വീഡിയോ കാണുക.



ഇടവം രാശി 2026 വർഷഫലം

 ♉ ഇടവം 2026 വർഷഫലം ഒറ്റനോട്ടത്തില്‍

       ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 )

👉 ശനിയും വ്യാഴവും അനുകൂല സ്ഥാനങ്ങളിൽ സഞ്ചരിക്കുന്നതിനാൽ,  ഇടവക്കൂറുകാർക്ക് 2026 ഒരു ഭാഗ്യവർഷമാണ്.

🌟 ശനി – ലാഭസ്ഥാനത്ത് (11-ാം ഭാവം):

• പല വഴികളിലൂടെയും ധനലാഭം

• ശമ്പള വർദ്ധനവ്, കിട്ടാക്കടങ്ങൾ തിരികെ ലഭിക്കൽ

• മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാകും

• ജോലിസ്ഥലത്തും സമൂഹത്തിലും അംഗീകാരം

🌟 വ്യാഴം – 2-ാം ഭാവം (ജനുവരി – ജൂൺ 1):

• കുടുംബത്തിൽ ഐശ്വര്യവും സമാധാനവും

• വാക്കുകൾക്ക് വിലയുണ്ടാകും

• കൈവശം പണം വന്നുചേരും

• ബാങ്ക് ബാലൻസ് അധികരിക്കും

🌟 ജൂൺ 2 മുതല്‍ (വ്യാഴം 3-ാം ഭാവം):

• ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും

• അനാവശ്യ യാത്രകൾ കൂടും

• മാധ്യമ പ്രവർത്തകർ, വിപണന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലം

💼 ജോലി / കരിയർ:

• കർമ്മസ്ഥാന രാഹു – കരിയറിൽ മുന്നേറ്റം

• വിദേശ ജോലിക്ക് അവസരങ്ങൾ

• ഉദ്യോഗാർത്ഥികൾക്ക് ഉയർച്ചയുടെ കാലം

• മേയ് വരെ ശമ്പള വർദ്ധനവും പദവിയുയർച്ചയും

💰 സാമ്പത്തികം:

• ലാഭസ്ഥാന ശനി വരുമാനം നൽകും

• ജൂൺ മാസം വരെ വ്യാഴം സമ്പാദ്യം വർദ്ധിപ്പിക്കും

• കടങ്ങളിൽ നിന്ന് മോചനം ലഭിക്കും

🏠 കുടുംബം / വാഹനം:

• 4-ാം ഭാവ കേതു ദോഷം ചെയ്യും

• വീട്ടിൽ ചില മാനസിക അസ്വസ്ഥതകൾ

• വാഹനവുമായി ബന്ധപ്പെട്ട ചിലവുകൾ

🏥 ആരോഗ്യം:

• വലിയ ഭയത്തിന്‍റെ കാര്യമില്ല

• ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അലർജി ഉള്ളവർ പരിശോധന നടത്തണം

• ആരോഗ്യപരിപാലനം നിർബന്ധം

✨ മൊത്തത്തിൽ:

ഇടവക്കൂറുകാർക്ക് 2026

സാമ്പത്തികവും കരിയറും ഉയരുന്ന,

ഒരു ഭാഗ്യവർഷം തന്നെയാണ്. 🙏



Monday, 29 December 2025

മേടക്കൂറ് 2026 വർഷഫലം | medam 2026 puthuvarsha phalam

♈ മേടക്കൂറ് 2026 വർഷഫലം ഒറ്റനോട്ടത്തില്‍


👉 മേടക്കൂറുകാർക്ക് 2026 

പരീക്ഷണങ്ങളും ഭാഗ്യവും ഒരുമിച്ച് വരുന്ന വർഷമാണ്.


⚠️ ഏഴരശനി – ആദ്യഘട്ടം:

• അനാവശ്യ ചിലവുകൾ വർദ്ധിക്കും

• മാനസിക സമ്മർദ്ദം കൂടും

• തീരുമാനങ്ങളിൽ ജാഗ്രത ആവശ്യമാണ്


🌟 ജൂൺ 2 വ്യാഴമാറ്റം:

• സാമ്പത്തിക നില മെച്ചപ്പെടും

• സ്വന്തം വീട് അല്ലെങ്കിൽ വാഹനം ലഭിക്കാൻ യോഗം

• ഭൂമി സംബന്ധമായ കാര്യങ്ങളിൽ ലാഭം


💼 ജോലി / കരിയർ:

• ജനുവരി – മാർച്ച് സമ്മർദ്ദം

• പുതിയ ജോലി ലഭിക്കാതെ രാജിവെക്കരുത്

• ജൂൺ മുതല്‍ പദവിയുയർച്ച, ശമ്പള വർദ്ധനവ്


💰 സാമ്പത്തികം:

• രാഹു വരുമാനം നൽകും, ശനി ചിലവുകൾ കൂട്ടും

• ജൂൺ മുതൽ സ്വർണം, ഭൂമി, സമ്പാദ്യ നിക്ഷേപങ്ങൾക്ക് അനുകൂലം


❤️ ബന്ധങ്ങൾ / കുടുംബം:

• ജൂൺ വരെ അസ്ഥിരത

• ജൂൺ മുതല്‍ കുടുംബ സമാധാനം


🏥 ആരോഗ്യം:

• സ്വയംപരിപാലനം നിർബന്ധം

• മുട്ടുവേദന, ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

• ഉറക്കക്കുറവ് ശ്രദ്ധിക്കുക


✨ മൊത്തത്തിൽ:

മേടക്കൂറുകാർക്ക് 2026

സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും,

ഗ്രഹങ്ങളുടെ അനുഗ്രഹത്തോടെ

ഉയർച്ചയിലേക്കുള്ള ഒരു നിർണ്ണായക വർഷം തന്നെയാണ്. 🙏


വിശദമായ ഫലങ്ങള്‍ അറിയാന്‍ വീഡിയോ കാണുക.

Tuesday, 10 January 2023

shani mattam 2023 predictions in malayalam meenam

shani mattam 2023 predictions in malayalam meenam pooruttathi uthrattathi revathi nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
പൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനകൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, മീന കൂറുകാര്‍ക്ക് ശനി ഏഴര ശനി കാലം തുടങ്ങാന്‍ പോവുകയാണ്,

സാധാരണയായി ഏഴര ശനി മൂന്നു പ്രാവശ്യമാണ് ഒരാളുടെ ജീവിതത്തില്‍ വരുക, ഇതില്‍ ആദ്യത്തെ പ്രാവശ്യം ദോഷ ഫലങ്ങള്‍ കുറവായിരിക്കും, രണ്ടാമത്തെ പ്രാവശ്യം കൂടുതലും, മൂന്നാമത്തെ പ്രാവശ്യം അതിലും കൂടുതലായും ദോഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതാണ്, 

12 ലേക്ക് ശനി മാറുമ്പോള്‍, പല വിധത്തിൽ ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും, ഇപ്പോള്‍ ജന്മകൂറില്‍ സഞ്ചരിക്കുന്ന വ്യാഴം 2023 ഏപ്രിൽ മാസം മുതൽ ധന സ്ഥാനമായ 2-ാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ, ശനിയുടെ സഞ്ചാരം മൂലം വരുന്ന ധന നഷ്ടത്തെ ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കും, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam kumbham

shani mattam 2023 predictions in malayalam kumbham avittam chathayam pooruruttathi nakshatra phalam 
എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 
 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
അവിട്ടം നാളിന്‍റെ അവസാന 2 പാദങ്ങളും, ചതയവും, പൂരുട്ടാതിയുടെ ആദ്യത്തെ 3 പാദങ്ങളും ഉൾപ്പെടുന്ന കുംഭ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, 
കുംഭ കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴര ശനി നടന്നുകൊണ്ടിരിക്കുകയാണ്, പൊതുവേ ഏഴര ശനി കാലത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക, അലസത, ധനനഷ്ടം, ദാരിദ്രം, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലി ലഭിയ്‌ക്കാന്‍ താമസം ഉണ്ടാവുക, 
അഥവാ ലഭിച്ചാല്‍ തന്നെ കുറഞ്ഞ ശമ്പളത്തില്‍ അധികം ജോലി ചെയ്യേണ്ടിവരുക, ചെയ്യാത്ത തെറ്റിന് ശിക്ഷ ഏല്‍ക്കേണ്ടി വരിക, 
ഇതുപോലുള്ള നിരവധി ദോഷ ഫലങ്ങള്‍ പറയുമെങ്കിലും, ശനി, തന്‍റെ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്നതിനാൽ അധികം ദോഷ ഫലങ്ങള്‍ കുഭ കൂറുകാര്‍ക്ക് നല്‍കുകയില്ല, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam makaram

 shani mattam 2023 predictions in malayalam makaram uthradam thiruvonam avittam nakshatra phalam

എല്ലാവര്‍ക്കും നമസ്കാരം,

ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 

2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, ഉത്രാടം നാളിന്‍റെ അവസാനത്തെ 3 പാദങ്ങൾ, തിരുവോണം, അവിട്ടം നാളിന്‍റെ  ആദ്യത്തെ  2 പാദങ്ങൾ ഉൾപ്പെടുന്ന മകര കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,

മകര കൂറുകാര്‍ക്ക് ഏഴര ശനി കാലമാണ് നടക്കുന്നത്, അതില്‍, 2020 മുതൽ ജന്മശനി കാലമായിരുന്നു,

ഇനി നിങ്ങളുടെ കൂറില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് ശനി മാറുമ്പോള്‍,        ഏഴര ശനിയുടെ അവസാന ഖട്ടം തുടങ്ങുന്നതാണ്,  അതിനെ പാദ ശനി എന്നാണ് പറയുന്നത്, ജന്മ ശനി കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഇനി ആരോഗ്യം മെച്ചപ്പെടും, പക്ഷെ ഇനിമുതല്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്,

വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.


shani mattam 2023 predictions in malayalam dhanu

shani mattam 2023 predictions in malayalam dhanu moolam pooradam uthradam nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
മൂലം, പൂരാടം, ഉത്രാടത്തിന്‍റെ ആദ്യ പാദം എന്നീ നാളുകള്‍ ഉൾപ്പെടുന്ന 
ധനു കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, ഏഴര ശനി കാലമായതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന ധനു കൂറുകാര്‍ക്ക്, ഇപ്പോള്‍ ഏഴര ശനി അവസാനിച്ച് 
ശനി മൂന്നാം ഭാവത്തിലേക്ക് മാറുമ്പോള്‍, 
അത് നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്, ഇനിമുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും, 
മനോധൈര്യം അധികരിക്കും, വിദ്യാർത്ഥികൾ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും പഠിക്കുന്നതാണ്, 
ചിലർക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam vrichikam

shani mattam 2023 predictions in malayalam vrichikam vishakham anizham thrikketta nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 
2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
വിശാഖത്തിന്‍റെ  നാലാം പാദവും, അനിഴം, തൃക്കേട്ട എന്നീ നാളുകളും, ഉൾപ്പെടുന്ന വൃശ്ചികം കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
വൃചിക കൂറുകാര്‍ക്ക് മൂന്നില്‍ നിന്ന് നാലാം ഭാവത്തിലേക്ക് ശനി മാറുമ്പോള്‍,
അതിനെ കണ്ടക ശനി കാലം എന്നാണ് പറയുന്നത്,
പൊതുവെ ഇത് അത്ര നല്ല സമയമല്ല എങ്കിലും,
ഇതുവരെ ഉണ്ടായിരുന്ന അലച്ചിലുകള്‍ ഇനി മാറുന്നതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam thulam

 shani mattam 2023 predictions in malayalam thulam chithira chothi vishakham nakshatra phalam


എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
ചിത്തിരയുടെ അവസാനത്തെ രണ്ട് പാദങ്ങളും, ചോതിയും, വിശാഖത്തിന്‍റെ ആദ്യത്തെ 3 പാദങ്ങളും ഉൾപ്പെടുന്ന, തുലാ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, 
ഇപ്പോള്‍ അർത്ഥാഷ്ടമ ശനി അല്ലെങ്കില്‍, കണ്ടക ശനിയായി നാലിൽ സഞ്ചരിക്കുന്ന ശനി അഞ്ചാം ഭാവത്തിലേക്കു മാറുമ്പോള്‍, 
തുലാ കൂറുകാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതാണ്, വിദ്യാർത്ഥികൾക്ക് പഠിക്കാൻ താൽപ്പര്യമുണ്ടാകും എങ്കിലും, 
മനസ്സില്‍ ഇടക്കിടെ അനാവശ്യമായ ചിന്തകള്‍ കടന്നു വരുന്നതിനാല്‍, മനസ്സിനെ ഏകാഗ്രമാക്കേണ്ടത് ആവശ്യമാണ്, 
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്)    2026 വർഷഫലം ഒറ്റനോട്ടത്തില്‍   👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...