" പൊരുത്തം ഒക്കെ നോക്കിയാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്, പക്ഷെ കല്യാണം കഴിഞ്ഞതു മുതല്‍ ഞങ്ങള്‍ തമ്മില്‍ വഴക്കിടാത്ത ദിവസങ്ങള്‍ ഇല്ല "
ഇത് സാധാരണയായി എന്നെപ്പോലുള്ള ജോതിഷികള്‍ കേള്‍ക്കാറുള്ള വാക്കുകളാണ്, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നറിയാന്‍ അങ്ങനെയുള്ള ഒരുപാടു പേരുടെ ജാതകങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ പല കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു,
അതില്‍ പ്രധാനപ്പെട്ടതും, എല്ലാവര്ക്കും നോക്കാന്‍ പറ്റുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്നു ഞാന്‍ പറയാന്‍ പോകുന്നത്.
അത് ലഗ്ന രീതിയില്‍ ഷഷ്ടാഷ്ടമം നോക്കുക എന്നതാണ്, സാധാരണയായി നക്ഷത്ര പൊരുത്തത്തില്‍ രാശി പൊരുത്തം നോക്കുമ്പോള്‍
ഷഷ്ടാഷ്ടമ രാശികള്‍ ഒഴിവാക്കാറുണ്ട് അതുപോലെ ലഗ്നത്തിനും നോക്കേണ്ടതുണ്ട്.
കാരണം എപ്പോഴും വഴക്ക് കൂടാറുള്ള ദമ്പതിമാരുടെ ലഗ്നങ്ങള്‍ കൂടുതലും ഇത്തരത്തില്‍ ഉള്ളതായിരുന്നു.
ഉദാഹരണത്തിന് മേട ലഗ്ന ജാതകന്‍ കന്നി ലഗ്ന ജാതകിയെ വിവാഹം ചെയ്താല്‍ മേടത്തില്‍ നിന്നും കന്നി ആറാം ഭാവമായും,
കന്നിയില്‍ നിന്നും മേടം എട്ടാം ഭാവമായും വരുന്നത് കൊണ്ട് അവര്‍ തമ്മില്‍ എപ്പോഴും വഴക്കായിരിക്കും.
( ചില ഗ്രന്ഥങ്ങളില്‍ രാശി പൊരുത്തത്തില്‍ പെണ്‍ രാശി ഒറ്റയും, ആണ്‍ രാശി ഇരട്ടയുമായാല്‍ ചേര്‍ക്കാം എന്ന് വിധി വിലക്ക് ഉണ്ടെങ്കിലും ഞാന്‍ നോക്കിയ ജാതകങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട് എന്നാണ് കണ്ടത്.)
അതുകൊണ്ട് ഇനി മുതല്‍ പൊരുത്തം നോക്കുമ്പോള്‍ ജാതകന്‍റെ ലഗ്നത്തില്‍ നിന്നും എണ്ണി 6,8 ആയി വരുന്ന ലഗ്നങ്ങളെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
No comments:
Post a Comment