Friday, 2 January 2026

ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്) 

  2026 വർഷഫലം ഒറ്റനോട്ടത്തില്‍

  👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം.


⚠️ ശനി – 8-ാം ഭാവം (അഷ്ടമശനി):

• എല്ലാ കാര്യങ്ങളിലും തടസ്സവും താമസവും

• അപ്രതീക്ഷിത ചെലവുകൾ

• മാനസിക സമ്മർദ്ദം അനുഭവപ്പെടും

🌟 വ്യാഴം – 11-ാം ഭാവം (ജനുവരി – ജൂൺ 1):

• ദോഷഫലങ്ങളിൽ കുറവ്

• ആഗ്രഹിച്ച കാര്യങ്ങൾ നടക്കും

• സാമ്പത്തിക നേട്ടം ലഭിക്കും

• വിദ്യാർത്ഥികൾക്ക് അനുകൂലം

🌟 ജൂൺ 2 മുതല്‍ (വ്യാഴം കർക്കടകത്തിൽ):

• ചെലവുകൾ വർദ്ധിക്കും

• വീട് പണി, വാഹനം വാങ്ങൽ

• സമ്പാദ്യം നിയന്ത്രിച്ച് ഉപയോഗിക്കണം

⚠️ രാഹു – 7-ാം ഭാവം | കേതു – 1-ാം ഭാവം:

• ഒറ്റപ്പെടാൻ തോന്നുന്ന മാനസികാവസ്ഥ

• ദാമ്പത്യത്തിൽ വഴക്കുകൾ

• പങ്കാളിത്ത ബിസിനസ് അനുകൂലമല്ല


💼 കരിയർ / ജോലി:

• ഉദ്യോഗാർത്ഥികൾക്ക് വെല്ലുവിളികൾ

• അർഹിക്കുന്ന അംഗീകാരം വൈകും

• ജോലി മതിയാക്കാം എന്ന ചിന്ത വരും

• ജൂൺ 1 വരെ ശമ്പള വർദ്ധനവിന് സാധ്യത

💰 സാമ്പത്തികം:

• കൃത്യമായ ധനകാര്യ പ്ലാനിംഗ് നിർബന്ധം

• ആദ്യ പകുതിയിലെ വരുമാനം സൂക്ഷിക്കുക

• ജൂൺ മുതല്‍ ചെലവുകൾ നിയന്ത്രിക്കുക

• ഓഹരി വിപണിയില്‍ വലിയ നിക്ഷേപം ഒഴിവാക്കുക

❤️ പ്രണയം / കുടുംബം:

• കുടുംബജീവിതത്തിൽ തെറ്റിദ്ധാരണകൾ

• സംശയങ്ങളും അവിശ്വാസവും ഉണ്ടാകാം

• പ്രണയബന്ധങ്ങളിൽ ചതികൾക്ക് സാധ്യത

• പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത

🏥 ആരോഗ്യം:

• ആരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല

• എല്ല്, പല്ല് സംബന്ധമായ പ്രശ്നങ്ങൾ

• മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്

• വാഹനം ഓടിക്കുമ്പോൾ അമിതവേഗം ഒഴിവാക്കുക


✨ മൊത്തത്തിൽ:

ചിങ്ങക്കൂറുകാർ 2026 ജനുവരി മുതൽ 

ജൂൺ വരെയുള്ള നല്ല സമയം പരമാവധി ഉപയോഗിച്ചാൽ,

ഈശ്വരപ്രാർത്ഥനയോടെയും ക്ഷമയോടെയും

അഷ്ടമശനി കാലത്തെ അതിജീവിക്കാൻ സാധിക്കും. 🙏



karkkidakam 2026 varshaphalam

 ♋ പുണര്‍തം 1/4, പൂയം, ആയില്യം  കര്‍ക്കിടക രാശി (കര്‍ക്കിടകക്കൂറ്) 

  2026 വർഷഫലം ഒറ്റനോട്ടത്തില്‍

👉 കർക്കടകക്കൂറുകാർക്ക് 2026 ആത്മീയ വളർച്ച നൽകുന്ന വർഷമാണ്.


🌟 ശനി – 9-ാം ഭാവം (ഭാഗ്യസ്ഥാനം):

• ഭാഗ്യാനുഭവങ്ങൾ വർധിക്കും

• വിദേശ ജോലി ലഭിക്കും

• ദൈവാനുഗ്രഹം ഉണ്ടാകും

⚠️ വ്യാഴം – 12-ാം ഭാവം (ജനുവരി – ജൂൺ 1):

• കുട്ടികളുടെ പഠനം, വിവാഹം എന്നിവയ്ക്ക് ചെലവ്

• ദൂരയാത്രകൾക്ക് സാധ്യത

• ചിലവുകൾ വർദ്ധിക്കുന്ന കാലം

🌟 ജൂൺ 2 മുതല്‍ (വ്യാഴം ജന്മരാശിയിൽ):

• ആത്മവിശ്വാസം വർദ്ധിക്കും

• ജീവിതത്തിൽ പുതിയ തുടക്കം

⚠️ രാഹു – 8-ാം ഭാവം | കേതു – 2-ാം ഭാവം:

• അപകടസാധ്യത, ഭക്ഷണവിഷബാധ, അലർജി സാധ്യത

• ആരെയും കണ്ണടച്ച് വിശ്വസിക്കരുത്

• വിദ്യാർത്ഥികൾക്ക് ശ്രദ്ധ ആവശ്യം


💼 ജോലി / കരിയർ:

• ജോലിയിൽ സ്ഥലംമാറ്റ സാധ്യത

• ഉത്തരവാദിത്തങ്ങൾ കൂടും

• പ്രതീക്ഷിച്ച ശമ്പളം ലഭിക്കണമെന്നില്ല

• ബിസിനസ് ചെയ്യുന്നവർ ജാഗ്രത പാലിക്കുക

💰 സാമ്പത്തികം:

• ധനസ്ഥാന കേതു മൂലം തടസ്സങ്ങൾ

• അടിയന്തിര ഘട്ടങ്ങളിൽ പണം എത്തും

• ഓഹരി വിപണി, ഊഹക്കച്ചവടം കുറയ്ക്കുക.

❤️ പ്രണയം / കുടുംബം:

• ദാമ്പത്യത്തിൽ ചെറിയ തർക്കങ്ങൾ

• പിടിവാശിയും കടുത്ത വാക്കുകളും ഒഴിവാക്കണം

• പ്രണയിക്കുന്നവർക്ക് ജൂൺ മുതല്‍ അനുകൂലത

🏥 ആരോഗ്യം (വളരെ പ്രധാന്യം):

• കൊളസ്ട്രോൾ, പ്രമേഹം, ഫാറ്റി ലിവർ ശ്രദ്ധിക്കുക

• വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

• വണ്ണം കൂടാനുള്ള പ്രവണത

• ഭക്ഷണനിയന്ത്രണവും വ്യായാമവും നിർബന്ധം


✨ മൊത്തത്തിൽ:

2026 ല്‍ കർക്കടകക്കൂറുകാർ

സാമ്പത്തികവും ആരോഗ്യവും ശ്രദ്ധിച്ചാൽ,

9-ാം ഭാവത്തിലെ ശനിയുടെ അനുഗ്രഹത്തോടെ

വലിയ തടസ്സങ്ങളില്ലാതെ മുന്നേറാൻ കഴിയും. 🙏



Midhunam Rashi 2026 Varshaphalam

 മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4   മിഥുനം രാശി (മിഥുനക്കൂറ്)

2026 വര്‍ഷഫലം ഒറ്റനോട്ടത്തില്‍

 2026 മിഥുനക്കൂറുകാര്‍ക്ക് നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ്

 ശനി (കര്‍മസ്ഥാനം):

 ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കും

 ജോലി ചെയ്യുന്നവര്‍ക്ക് അമിത ജോലിഭാരം

 മേലുദ്യോഗസ്ഥരുമായി അഭിപ്രായഭേദങ്ങള്‍

 വ്യാഴം ജന്മരാശി (ജനുവരി - ജൂണ്‍ 1):

 തീരുമാനങ്ങളില്‍ ആശയക്കുഴപ്പം

 അനാവശ്യ അലച്ചിലും സ്ഥലംമാറ്റങ്ങളും

 മാനസിക അസ്വസ്ഥതകള്‍

 ജൂണ്‍ 2 മുതല്‍ (വ്യാഴം ധനസ്ഥാനത്ത്):

 സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായി മാറും

 കൈവശം പണം വന്നുചേരും

 കുടുംബത്തില്‍ സന്തോഷവും സമാധാനവും

 മംഗളകര്‍മ്മങ്ങള്‍ തടസ്സമില്ലാതെ നടക്കും


 ജോലി / കരിയര്‍:

 ക്ഷമ അനിവാര്യം

 ജൂണ്‍ മുതല്‍ ശമ്പള വര്‍ദ്ധനവ്

 ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം

 ജൂണ്‍ മുതല്‍ ബിസിനസ്സിന് അനുകൂലം

 രാഹു 9

 വിദേശയാത്ര, വിദേശ ജോലി അവസരങ്ങള്‍

 വിസ സംബന്ധമായ തടസ്സങ്ങള്‍ നീങ്ങും

 കേതു 3

 ധൈര്യവും ആത്മവിശ്വാസവും

 എതിര്‍പ്പുകളെ മറികടക്കാനുള്ള ശക്തി

 സോഷ്യല്‍ മീഡിയക്കാര്‍ക്ക് അനുകൂലം

 സാമ്പത്തികം:

 ആദ്യ പകുതിയില്‍ ചെലവുകള്‍ നിയന്ത്രിക്കണം

 ജൂണ്‍ മുതല്‍ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും

 നിക്ഷേപങ്ങളില്‍ ലാഭം

 സ്വര്‍ണ്ണം വാങ്ങാന്‍ യോഗം

 ഓഹരി വിപണിയില്‍ നേട്ടം


വിശദമായ ഫലങ്ങള്‍ അറിയാന്‍ വീഡിയോ കാണുക.



ഇടവം രാശി 2026 വർഷഫലം

 ♉ ഇടവം 2026 വർഷഫലം ഒറ്റനോട്ടത്തില്‍

       ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 )

👉 ശനിയും വ്യാഴവും അനുകൂല സ്ഥാനങ്ങളിൽ സഞ്ചരിക്കുന്നതിനാൽ,  ഇടവക്കൂറുകാർക്ക് 2026 ഒരു ഭാഗ്യവർഷമാണ്.

🌟 ശനി – ലാഭസ്ഥാനത്ത് (11-ാം ഭാവം):

• പല വഴികളിലൂടെയും ധനലാഭം

• ശമ്പള വർദ്ധനവ്, കിട്ടാക്കടങ്ങൾ തിരികെ ലഭിക്കൽ

• മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാകും

• ജോലിസ്ഥലത്തും സമൂഹത്തിലും അംഗീകാരം

🌟 വ്യാഴം – 2-ാം ഭാവം (ജനുവരി – ജൂൺ 1):

• കുടുംബത്തിൽ ഐശ്വര്യവും സമാധാനവും

• വാക്കുകൾക്ക് വിലയുണ്ടാകും

• കൈവശം പണം വന്നുചേരും

• ബാങ്ക് ബാലൻസ് അധികരിക്കും

🌟 ജൂൺ 2 മുതല്‍ (വ്യാഴം 3-ാം ഭാവം):

• ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും

• അനാവശ്യ യാത്രകൾ കൂടും

• മാധ്യമ പ്രവർത്തകർ, വിപണന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലം

💼 ജോലി / കരിയർ:

• കർമ്മസ്ഥാന രാഹു – കരിയറിൽ മുന്നേറ്റം

• വിദേശ ജോലിക്ക് അവസരങ്ങൾ

• ഉദ്യോഗാർത്ഥികൾക്ക് ഉയർച്ചയുടെ കാലം

• മേയ് വരെ ശമ്പള വർദ്ധനവും പദവിയുയർച്ചയും

💰 സാമ്പത്തികം:

• ലാഭസ്ഥാന ശനി വരുമാനം നൽകും

• ജൂൺ മാസം വരെ വ്യാഴം സമ്പാദ്യം വർദ്ധിപ്പിക്കും

• കടങ്ങളിൽ നിന്ന് മോചനം ലഭിക്കും

🏠 കുടുംബം / വാഹനം:

• 4-ാം ഭാവ കേതു ദോഷം ചെയ്യും

• വീട്ടിൽ ചില മാനസിക അസ്വസ്ഥതകൾ

• വാഹനവുമായി ബന്ധപ്പെട്ട ചിലവുകൾ

🏥 ആരോഗ്യം:

• വലിയ ഭയത്തിന്‍റെ കാര്യമില്ല

• ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അലർജി ഉള്ളവർ പരിശോധന നടത്തണം

• ആരോഗ്യപരിപാലനം നിർബന്ധം

✨ മൊത്തത്തിൽ:

ഇടവക്കൂറുകാർക്ക് 2026

സാമ്പത്തികവും കരിയറും ഉയരുന്ന,

ഒരു ഭാഗ്യവർഷം തന്നെയാണ്. 🙏



ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്)    2026 വർഷഫലം ഒറ്റനോട്ടത്തില്‍   👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...