നമസ്കാരം, കൊല്ലവര്‍ഷം 1195 തുലാം മാസം 18ആം തീയതി അസ്തമനാല്‍പരം ഏകദേശം 28 നാഴിക കഴിഞ്ഞ് വ്യാഴ ഗ്രഹം വൃചിക രാശിയില്‍ നിന്ന് ധനു കൂറിലേക്ക് മാറുവാന്‍ പോകുകയാണ്, ഈ വ്യാഴ മാറ്റം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ പറ്റിയാണ് നമ്മള്‍ ഇപ്പോള്‍ നോക്കുവാന്‍ പോകുന്നത്.
ജ്യോതിഷത്തില്‍ വ്യാഴം ജ്ഞാനം, ബുദ്ധി, സന്തതികള്‍ പോലുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങളുടെ എല്ലാം കാരക ഗ്രഹമാണ്. അതുകൊണ്ടാണ് ജ്യോതിഷത്തില്‍ വ്യാഴമാറ്റത്തിന് വളരെ പ്രാധാന്യം നമ്മുടെ ആചാര്യന്മാര്‍ നല്‍കിയിട്ടുള്ളത്.
ഇവിടെ കാരകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കാര്യത്തെ സൂചിപ്പിക്കുന്ന അല്ലെങ്കിൽ ആ കാര്യത്തിന് കാരണക്കാരനായ ഗ്രഹം എന്ന നിലയിലാണ്.
ഫലങ്ങളില്‍ ഓരോ വ്യക്തികളുടെയും ജാതക രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ദശാ അപഹാരത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും,
അതിനാല്‍ ഒരു പക്ഷെ നിങ്ങളുടെ നക്ഷത്രത്തിന് മോശം ഫലമാണ് പറഞ്ഞിട്ടുള്ളതെങ്കിലും, ജാതക രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ദശാ അപഹാരങ്ങള്‍ നല്ലതാണെങ്കില്‍ ദോഷം കുറവായിരിക്കും, അതല്ല നേരെ മറിച്ചാണെങ്കില്‍ ദോഷം കൂടുകയും ചെയ്യും എന്നുള്ള കാര്യം മനസിലാക്കുക.
ആദ്യമായി അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ ഫലം നോക്കാം.
jupiter transist predictions 2019 to 2020 in malayalam astrology
aswathy nakshathra phalam
medam rasi aswathi nakshathram
https://youtu.be/w8bAovFCL98
No comments:
Post a Comment